27/04/2022
റൂട്ട് കനാല് ചികിത്സയെ പേടി ഉണ്ടോ ??
------------------------------------------------------------------
പഴുപ്പ് വന്ന പല്ലിന്റെ ഭാഗത്തെ, ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ പൾപ്പിനെ പൂർണമായും നീക്കം ചെയ്ത് വേരിന്റെ അറ്റം മുതൽ അടച്ച് കൊണ്ട് വന്ന് ആ പല്ല് പറിക്കാതെ നിലനിർത്തുന്നതാണ് റൂട്ട് കനാൽ ചികിത്സ.
നിങ്ങളുടെ പല്ലിനുണ്ടായിരിക്കുന്ന കേട് ഇനാമലും ഡെന്റിനും ഭേദിച്ച് പൾപ്പിൽ എത്തുമ്പോഴാണ് റൂട്ട് കനാൽ അനിവാര്യമാകുന്നത്.
Phone: 9946101627
Near Indian Oil pump, Thalassery road, Kuthuparamba
എല്ലാ പല്ലും റൂട്ട് കനാൽ ചെയ്യാൻ പറ്റുമോ?
ഇല്ല എന്ന് തന്നെയാണുത്തരം, റൂട്ട് കനാൽ ചെയ്താലും പല്ലിനെ നിലനിർത്താൻ പറ്റാത്ത ചില സാഹചര്യങ്ങൾ ഉണ്ട് അത്തരം സന്ദർഭങ്ങളിൽ ആ പല്ല് പറിക്കുന്നത് തന്നെയാണ് ഉത്തമം, എന്നാൽ പല്ല് കേട് വന്നതിന്റെ അളവ് അനുസരിച്ച് ദന്ത രോഗ വിദഗ്ധൻ എടുക്കേണ്ട തീരുമാനമാണത്.
റൂട്ട് കനാൽ ചെയ്യാൻ എത്ര തവണ വരേണ്ടി വരും?
സമയത്തിന് പൊന്നിന്റെ വിലയുള്ള ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ചോദ്യമാണിത്. Single sitting is available.
റൂട്ട് കനാൽ ചെയ്താൽ പിന്നെ ടോപ് ഇടേണ്ടതുണ്ടോ?
വേണം എന്ന് തന്നെയാണുത്തരം. റൂട്ട് കനാൽ ചെയ്യുന്ന സമയത്ത് പൾപ്പിനോടൊപ്പം തന്നെ പല്ലിന്റെ കേട് വന്ന ഭാഗങ്ങളും നീക്കം ചെയ്യുന്നുണ്ട് ഇത് നിങ്ങളുടെ പല്ലിന്റെ ബലം കുറക്കുകയും ഭാവിയിൽ ആ പല്ല് പൊട്ടിപോകാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു ഇങ്ങിനെ റൂട്ട് കനാൽ ചെയ്ത പല്ലുകൾ പൊട്ടിപോകാതിരിക്കാനും ആ പല്ലുകൾക്ക് കൂടുതൽ ബലം നൽകാനുമാണ് ക്യാപ് അല്ലെങ്കിൽ ടോപ് ഇടാൻ പറയുന്നത്.
റൂട്ട് കനാൽ ചികിത്സ ചെലവേറിയതല്ലേ?
അതെ സാധരണ പല്ല് അടക്കുന്നതിനേക്കാളും ചെലവ് കൂടുതലാണ് എന്നാൽ ആ പല്ല് പറിച്ച് കളഞ്ഞ് പകരം കൃത്രിമ പല്ലുകൾ വെക്കുന്നതിന്റെ മൂന്നിലൊന്ന് ചെലവ് മാത്രമേ ഇതിന് വരുന്നുള്ളു. പിന്നെ ഓർക്കുക മേന്മയുള്ള ചികിത്സകളെപ്പോഴും ചിലവേറിയതാണ്.
പല്ല് പറിച്ച് കളഞ്ഞ് പിന്നീട് കൃത്രിമ പല്ലുകളെ ആശ്രയിക്കാതെ സ്വന്തം പല്ലുകൾ യഥാവിധി നിലനിർത്താനുള്ള ചികിത്സ മാർഗമാണ് റൂട്ട് കനാൽ ചികിത്സ അത് കൊണ്ട് തന്നെ ഈ ചികിത്സ രീതി തെരഞ്ഞെടുക്കാൻ മടിക്കേണ്ടതില്ല.