Zahra Dental care,morayur

Zahra Dental care,morayur Dentist and dental surgery

09/07/2022
22/04/2020

*ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) കൊണ്ടോട്ടി ബ്രാഞ്ച് പ്രസിദ്ധീകരിക്കുന്നത്...*

*രോഗികൾക്കുള്ള നിർദ്ദേശങ്ങൾ*

📌 📌 📌 📌 📌 📌 📌 📌

*മുഖവുര*

കോവിഡ്‌ 19 എന്ന മഹാമാരി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് വായയിൽ നിന്നും മൂക്കിൽ നിന്നും വരുന്ന സ്രവങ്ങൾ വഴിയാണെന്ന് അറിയാമല്ലോ.

അത്തരം സാഹചര്യങ്ങളുമായി ഏറ്റവുമടുത്തു ഇടപെടുന്ന ഡെന്റിസ്റ്റുകൾക്ക് ഈ അസുഖങ്ങൾ വേഗത്തിൽ പകരുകയും അതുവഴി സമൂഹത്തിലേക്ക് വ്യാപരിക്കുകയും ചെയ്യുന്നു.

ആ വ്യാപനം തടയാനാണ് കഴിഞ്ഞ ഒരു മാസമായി വളരെ അടിയന്തിര സാഹചര്യങ്ങളിൽ മാത്രം പ്രവർത്തിക്കുകയും മറ്റു സമയങ്ങളിൽ അടഞ്ഞു കിടക്കുകയും ചെയ്യുന്നത്.

🔷 *ക്ലിനിക്കിലേക്ക് വരുന്നതിനുമുമ്പ്*

🔻ഡോക്ടറെ/ റിസപ്ഷനിസ്റ്റിനെ ഫോണിൽ വിളിച്ച് രോഗ വിവരം ബോധിപ്പിക്കുക.

🔻 ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളുള്ളവർ, ഈ രോഗങ്ങൾ ഉള്ളവരുമായി അടുത്തിടപഴകിയവർ, 28 ദിവസത്തിനുള്ളിൽ വിദേശയാത്ര നടത്തിയവർ, കോവിഡ് 19 രോഗമുള്ളവരുമായി സമ്പർക്കം ഉണ്ടായവർ, അല്ലെങ്കിൽ സമ്പർക്കം ഉണ്ടായിരുന്നവരും ആയി അടുത്ത ഇടപഴകിയവർ എന്നീ വിഭാഗത്തിൽപ്പെട്ടവർ ഒരു കാരണവശാലും ക്ലിനിക്കൽ ചികിത്സയ്ക്കായി വരാൻ പാടുള്ളതല്ല.

🔻അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട രോഗം ആണെങ്കിൽ ക്ലിനിക്കിലേക്ക് വരേണ്ട സമയം ഡോക്ടർ അറിയിക്കും.

🔻അതിനനുസരിച്ച് -കൃത്യസമയം പാലിച്ച് - ക്ലിനിക്കിൽ എത്തിച്ചേരുക.

🔻സഹായത്തിനായി ഒരാളെ മാത്രം കൂടെ കൂട്ടുക.

🔻 കഴിയുന്നതും കൊച്ചു കുട്ടികളെ ക്ലിനിക്കിലേക്ക് കൊണ്ടു വരാതിരിക്കുക.

*🔹ക്ലിനിക്കിലേക്കുള്ള യാത്രയിൽ*

🔻വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൈകൾ രണ്ടും വൃത്തിയായി കഴുകുക.

🔻മാസ്ക് ധരിക്കുക.

🔻സാനിറ്റയ്സറ് കയ്യിൽ കരുതുക.

🔻സ്വകാര്യ വാഹനം ഉപയോഗിക്കുക.

🔻യാത്രയ്ക്കിടയിൽ മറ്റുള്ളവരുമായി നേരിട്ടുള്ള സംസാരങ്ങൾ
ഒഴിവാക്കുക.

🔻വാഹനത്തിൽ യാത്ര ഉദ്ദേശം എഴുതിയ ഫോം പൂരിപ്പിയ്ക്കുക.

🔷 *ക്ലിനിക്കിൽ എത്തിച്ചേർന്നാൽ*

🔻വാഹനത്തിനും ഇറങ്ങിയതിനു ശേഷം സാനിറ്റയ്സറ് ഉപയോഗിക്കുക.

🔻ക്ലിനിക്കിനുമുൻഭാഗത്തായി വച്ചിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി വായിക്കുക.

🔻റിസപ്ഷനിൽ ഏരിയയിലെ വാഷ്ബേസിനിൽ നിന്ന് കൈകൾ സോപ്പിട്ട് കഴുകുക.

🔻സാമൂഹിക അകലം പാലിച്ചു ഇരിക്കുക.

🔻അനാവശ്യ സംസാരം, ക്ലിനിക്കിലെ പ്രതലങ്ങൾ സ്പർശിക്കൽ തുടങ്ങിയവ ഒഴിവാക്കുക.

*🔷ഡോക്ടറുടെ റൂമിൽ പ്രവേശിച്ചാൽ*

🔻ഡോക്ടറുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

🔻ഭയമില്ലാതെ സംയമനം പാലിച്ച് ചികിത്സയിൽ പൂർണമായി സഹകരിക്കുക.

🔷*ചികിത്സക്കു ശേഷം*

പണം ഓൺലൈനായി കൊടുക്കാൻ ശ്രദ്ധിക്കുക.

🔻പുറത്തിറങ്ങുന്നതിനു മുമ്പായി വീണ്ടും സാനിറ്റയ്സറ് ഉപയോഗിക്കുക.

Sorry,we are closed.we will overcome this COVID 19 too
23/03/2020

Sorry,we are closed.we will overcome this COVID 19 too

28/12/2019
20/06/2019

Dr.smitha rahman writes
എപ്പോഴും ബ്രഷിംഗിനെ കുറിച്ച് മാത്രം സംസാരിക്കുന്ന നമ്മൾ ബ്രഷിംഗിന്റെ അനിയൻ ഫ്ലോസിംഗിനെ പാടെ അവഗണിച്ചു.
കൂട്ടരേ.... നിങ്ങളാരൊക്കെ ഫ്ലോസിംഗ് ചെയ്യാറുണ്ട്?
ഫ്ലോസിംഗ് എന്താണെന്നും എങ്ങനെയാണെന്നും എന്തിന് ചെയ്യണമെന്നും അറിയാമോ?

ദന്തലോകത്തെ "ഇളയ ദളപതി" ആണ് ഫ്ലോസിംഗ്! രണ്ടു പല്ലുകളുടെ ഇടയിൽ പ്രത്യേക തരം നൂലുകളോ(ഫ്ലോസ്സ്) തനതായി നിർമ്മിച്ച കുഞ്ഞു ഉപകരണങ്ങളോ(ഫ്ലോസ്സർ) ഉപയോഗിച്ച് വൃത്തിയാക്കുന്ന പ്രക്രിയയാണ് ഫ്ലോസിംഗ്. 30%ബ്രഷിംഗിന്റെ ജോലി ആണ് ഫ്ലോസ്സിംഗ് ചെയ്യുന്നത്. ബ്രഷുകൾക്ക് എത്തി ചേരാനാകാത്ത പല്ലിന്റെ പ്രതലങ്ങൾ വൃത്തിയാക്കാതിരുന്നാൽ അവിടങ്ങളിൽ കേടും മോണരോഗവും വരാനുള്ള സാധ്യതകൾ കൂടുതലാണ്. ദന്തക്ഷയം ചെറുക്കുന്നതിൽ ഫ്ലോസ്സിംഗിന് വലിയ പങ്കുണ്ട്.

ബ്രഷ് പോലെ തന്നെ ദിനചര്യയുടെ ഭാഗമാക്കേണ്ട ഒന്നാണ് ഫ്ലോസ്സ്.യഥാർത്ഥത്തിൽ കൂട്ടികളിലാണ് ഫ്ലോസ്സിംഗ് ശീലമാക്കേണ്ടത്. പല്ലു തേക്കാൻ പഠിക്കുന്നതു പോലെ തന്നെ ഫ്ലോസു ചെയ്യാനും കുട്ടികളെ പഠിപ്പിക്കണം. കുട്ടികളെ ഫ്ലോസ്സിംഗ് പഠിപ്പിക്കാനും ശീലമാക്കാനും ചില സാരോപദേശങ്ങൾ..

1. നേരത്തെ തുടങ്ങാം. രണ്ടു പല്ലുകൾ അടുത്തു വന്നതു മുതൽ കുട്ടികൾക്ക് ഫ്ലോസ് കോടുക്കൂ. ഫ്ലോസ്സിംഗിന്റെ ആദ്യ പാഠം കുഞ്ഞിന്റെ ഡെന്റിസ്റ്റിൽ നിന്നും ആവുന്നത് ശാസ്ത്രീയമായ രീതിയിൽ അത് പഠിക്കാൻ അവരെ സഹായിക്കും.

2.ഫ്ലോസ്സറുകൾ ഉപയോഗിക്കൂ. വിവിധ ഡിസൈനുകളിൽ നിർമ്മിക്കപ്പെട്ട ഫ്ലോസ്സറുകൾ ഇന്ന് ലഭ്യമാണ്. എളുപ്പമാണവ, ഉപയോഗിക്കാനും സൂക്ഷിക്കാനും!

3.രക്ഷിതാക്കളുടെ മേൽ നോട്ടത്തിൽ ഫ്ലോസ്സിംഗ് തുടങ്ങുക. എന്റെ അഞ്ചു വയസ്സുകാരൻ ഇപ്പോഴേ അടിപൊളിയായി ഫ്ലോസ് ചെയ്തു തുടങ്ങി. എട്ടു വയസ്സു വരെ അവരുടെ മേൽ "ഒരു കണ്ണു" ണ്ടാവുന്നത് നല്ലത്!

4. കയ്യകലത്തിൽ ഫ്ലോസുണ്ടാകുക. കാറിലും ബാഗിലും ബാത്ത്റൂമിലും അവ കരുതുക. ഇടയ്ക്കിടെ കണ്ടു കൊണ്ടിരുന്നാൽ കുട്ടികൾക്ക് അവയെ മറന്നു പോകാതിരിക്കാൻ എളുപ്പമാവും. കല്യാണത്തിന് പോയി തിരിച്ചു വരുന്ന വഴി കാറിലിരുന്നും പല്ലിടകൾ വൃത്തിയാക്കാം!

5.മുന്നിൽ നടന്ന് കുട്ടികൾക്ക് മാതൃകയാവുക. ഡിജിറ്റൽ യുഗത്തിലെ കുഞ്ഞുങ്ങളാണ്. ആദ്യം അപ്പനും അമ്മയും നന്നാകട്ടെ എന്നിട്ട് ഞങ്ങളെ ഉപദേശിച്ചാ മതിയെന്ന് അവർ പറയാനുള്ള ഇട വരുത്താതിരിക്കുക!



28/03/2019

പഴങ്കഥകളിലും പഴൊഞ്ചൊല്ലുകളിലും ഹാസ്യ രൂപേണ വര്‍ണ്ണിച്ചു കേട്ടിട്ടുള്ള ഒരസുഖമാണ് ‘വായ് പുണ്ണ്’. ഇത്ര നിസ്സാരമായ ഒരസുഖം മനുഷ്യന്റെ ശരീരത്തില്‍ വരാനുണ്ടോ എന്ന് കരുതുന്നവരുണ്ട്. മാനസിക പിരിമുറുക്കം മുതല്‍ മാരക രോഗങ്ങള്‍ വരെ വായ് പുണ്ണിന് കാരണമാണ് എന്നറിയുമ്പോഴാണ് വായ് പുണ്ണെന്ന ഭീകരന്റെ ‘റീച്ച്’ എത്രത്തോളം ആണെന്ന് മനസ്സിലാവുക. സ്ഥിരമായി വായ്പുണ്ണുണ്ടാകുന്നവര്‍ മാനസികമായി പോലും തകര്‍ന്നു പോകാറുണ്ട്!

വട്ടത്തിലോ ദീര്‍ഘവൃത്താകൃതിയിലോ ഉള്ള, സാധാരണ കവിള്‍, ചുണ്ടുകള്‍, നാക്ക് എന്നിവിടങ്ങളില്‍ ഉണ്ടാകാറുള്ള വൃണങ്ങളെയാണ് വായ്പുണ്ണ് എന്ന് പറയുന്നത്. ഒന്നില്‍ കൂടുതല്‍ എണ്ണം ഉണ്ടായി അവ കൂടി ചേര്‍ന്ന് വലിയൊരെണ്ണം ആയി മാറുന്ന തരം പുണ്ണുകളും ഉണ്ട്. ചുവപ്പ്, മഞ്ഞ, വെള്ള, തുടങ്ങി വിവിധ നിറങ്ങളിലും അവ കാണപ്പെടുന്നു.

വായ് പുണ്ണുകള്‍ പലപ്പോഴും ഹെര്‍പെറ്റിക് വൃണങ്ങളുമായി തെറ്റിധരിക്കപ്പെടാറുണ്ട്. ജലദോഷം, പനി തുടങ്ങിയ ബുദ്ധിമുട്ടുകളോടൊപ്പം ചുണ്ടുകളുടെ ചുറ്റും അല്ലെങ്കില്‍ അരികുകളിലോ അണ്ണാക്കിലോ സാധാരണ കാണുന്ന വൃണങ്ങളാണ് ഹെര്‍പറ്റിക് വൃണങ്ങള്‍. സാധാരണ വായ് പുണ്ണുകളില്‍ നിന്ന് വ്യത്യസ്തമായി ഇവ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ്. ചൊറിച്ചിലും എരിച്ചിലും അവയ്ക്ക് കൂടുതല്‍ ഉണ്ടാവുകയും ചെയ്യും.



പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ടാണ് വായ് പുണ്ണ് ഉണ്ടാകുന്നത്. വായ്ക്കുള്ളില്‍ ഉണ്ടാകുന്ന ചെറിയ പരിക്കുകളാണ് അതില്‍ ഏറ്റവും പ്രധാനം. കട്ടി കുടിയ ചിപ്‌സോ മുറുക്കോ വായില്‍ കൊള്ളുക, വേഗത്തില്‍ അശ്രദ്ധമായ ബ്രഷിംഗ്, ഇളക്കമുള്ള പല്ല് സെറ്റ്, ദന്ത ചികിത്സ തുടങ്ങിയവയൊക്കെ വായ്ക്കുള്ളില്‍ പരിക്കിന് കാരണമാകാം. ചിലര്‍ക്കെങ്കിലും പാരമ്പര്യമായി വായ് പുണ്ണ് ഉണ്ടാവാറുണ്ട്. അങ്ങനെ കാണുന്നവരില്‍ 10_20 വയസ്സിനിടയിന്‍ അവ മാറി പോകുന്നതും കണ്ടിട്ടുണ്ട്. അലര്‍ജി മൂലമുള്ള വായ് പുണ്ണ് സാധാരണയാണ്. കാപ്പി, ചില ചോക്ലേറ്റ്, മുട്ട, ചീസ് എന്തിന് അയല മീന്‍ വരെ ചിലര്‍ക്ക് അലര്‍ജിയാവാം. വിറ്റാമിനുകളുടെ കുറവ് മൂലം വായ് പുണ്ണ് ഉണ്ടാകാം. സിങ്ക്, B_12, folate, iron എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്.
പുകവലിക്കുന്നതും പുകവലി പെട്ടെന്ന് നിര്‍ത്തുന്നതും വായ് പുണ്ണിന് കാരണമാകാറുണ്ട്. അതു പോലെ തന്നെ ചില മരുന്നുകളുടെ ഉപയോഗവും. സ്ത്രീകളില്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ കാരണം മാസ മുറയോടനുബന്ധിച്ചും ഗര്‍ഭ കാലത്തും വായ് പുണ്ണ് സാധാരണയായി കണ്ടു വരുന്നു. മാനസിക പിരിമുറുക്കവും ഉറക്ക കുറവും വായ്പുണ്ണ് ഉണ്ടാക്കും. വെറുതെയാണോ പരീക്ഷാ കാലത്ത് കുട്ടികളില്‍ വായ്പുണ്ണ് അധികമായി കാണുന്നത്!
എയിഡ്‌സ്‌പോലുള്ള സങ്കീര്‍ണ രോഗങ്ങളിലും വായ്പുണ്ണ് സര്‍വ്വ സാധാരണമാണ്.

വായ് പുണ്ണിന്റെ ചികിത്സയേക്കാള്‍ വിഷമം പിടിച്ചതാണ് രോഗ നിര്‍ണ്ണയം. പൂജ്യം വെട്ടി കളിക്കുന്നത് പോലെ കാരണങ്ങളെ ഓരോന്നോരോന്നായി വെട്ടി കളഞ്ഞു ‘വെറും വായ്പുണ്ണ്’ എന്ന നിഗമനത്തില്‍ എത്തേണ്ടത് തീര്‍ച്ചയായും വിദഗ്ധ ദന്തല്‍ സര്‍ജന്‍ തന്നെ!

ഖണ്ഡിതമായ ഒരു ചികിത്സ രീതിയ്ക്ക് പകരം ലാക്ഷണികമായ ചികിത്സയാണ് വായ്പുണ്ണിന് വേണ്ടി വരുന്നത്. ആന്റിബയോട്ടിക്കുകള്‍, മറ്റു അണു നാശിനികള്‍, വേദന സംഹാരികള്‍, സ്റ്റീറോയിഡുകള്‍, എന്നിവയെല്ലാം രോഗത്തിന്റെ ദൈര്‍ഘ്യത്തിനും കാഠിന്യത്തിനും അനുസരിച്ച് ഉപയോഗിച്ച് വരുന്നു.

ചികിത്സയേക്കാള്‍ ഉത്തമം പ്രതിരോധമാണെന്ന് പണ്ടാരോ പറഞ്ഞത് വായ്പുണ്ണിനെ കുറിച്ചാണോ എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. വായിലെ എല്ലാ തരം അണുബാധകളും ഒഴിവാക്കാന്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ഒറ്റമൂലി ആണ് ഇളം ചൂടുള്ള ഉപ്പിട്ട വെള്ളം കവിള്‍ കൊള്ളുക എന്നത്. അല്പം സോഡാ പൊടി ചേര്‍ത്ത വെള്ളത്തില്‍ വായ് കഴുകുന്നതും നല്ലത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല ഉറക്കവും പോഷക സമൃദ്ധവുമായ ആഹാരമാണ്. വിറ്റാമിനുകളുടെ കുറവ് നികത്താന്‍ ഗുളികയായോ സിറപ്പായോ അവ കഴിക്കാം. പരീക്ഷ കാലത്ത് സിനിമ കാണാനും പാട്ടു കേള്‍ക്കനും ശ്രദ്ധിക്കുക. ഭയത്തേയും പേടിയേയും കഠിനാധ്വാനം കൊണ്ട് തോല്‍പ്പിച്ച് കളയുക!
ആധി ഒഴിവാക്കാം. വായ് പുണ്ണ് വന്ന് അത് മൂന്നാം ദിവസം ക്യാന്‍സറായ ചരിത്രം ഇന്നു വരെ രേഖപ്പെടുത്തിയിട്ടില്ല.അതു കൊണ്ട് വായ്പുണ്ണ് വച്ചു കൊണ്ട് എനിക്ക് ക്യാന്‍സര്‍ വരുമോ എന്ന് പേടിച്ച് ജീവിക്കേണ്ട ആവശ്യമില്ല. ഭക്ഷണം കഴിക്കുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും എരിച്ചിലും വേദനയും കുറയ്ക്കാന്‍ ഡോക്ടര്‍ കുറിച്ചു തന്നെ അനസ്‌തെറ്റിക്ക് ഓയിന്റ്‌മെന്റുകള്‍ അതിന് തൊട്ട് മുമ്പായി പുരട്ടുക. ആശ്വാസമായി പല്ലു തേക്കുക. വായ് പുണ്ണുള്ള സമയത്ത് നല്ലൊരു മൗത്ത് വാഷും ഉപയോഗിക്കുക…

നിങ്ങളുടെ സുന്ദരമായ പുഞ്ചിരിയേയും ആത്മവിശ്വാസത്തെയും തകര്‍ക്കാന്‍ ചെറിയൊരു വായ്പുണ്ണ് കാരണമാവാതിരിക്കട്ടെ!

Dr.smitha Rahman

Happy Childrens Day
14/11/2018

Happy Childrens Day

Address

Morayur
Kondotty
673642

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

9567168686

Website

Alerts

Be the first to know and let us send you an email when Zahra Dental care,morayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share