Dr Ismile's dental clinic

Dr Ismile's dental clinic Cosmetic dental care center with ultimate quality

18/02/2025
11/04/2019
07/07/2017

Dr. Smitha Rahman എഴുതുന്നു..

രണ്ടും രണ്ടരയും മുന്നും വയസ്സായ കുഞ്ഞു മക്കൾ പല്ലു വേദനിച്ച് കരഞ്ഞ് മുന്നിലേക്ക് വരുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ടും സങ്കടവുമാണ്. കരയുന്ന കുഞ്ഞുങ്ങളെ കണ്ടാൽ ആദ്യം മനസ്സിൽ തെളിയുന്നത് സ്വന്തം കുഞ്ഞിന്റെ മുഖം തന്നെ..

ആകെ 4+4=8 അണപ്പല്ലാണ് ആറ് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്ക്കുള്ളത്. അവ പറിഞ്ഞ് തുടങ്ങുന്നത് 8 വയസ്സെങ്കിലും കഴിഞ്ഞാണ്. സായിപ്പിന്റെ കണക്ക് പ്രകാരം ക്രമത്തില് അവ പറിഞ്ഞ് മുളയ്ക്കുന്നത് 9_12 വയസ്സിനും ഇടയിലാണ്.

കുഞ്ഞുങ്ങളുടെ പല്ലുകൾ പറിഞ്ഞു പോകുന്നത് കൊണ്ട് അവ കേട് വന്നാൽ പോടടച്ച് ശരിയാക്കണോ അതോ പറിച്ച് കളയണോ??
നല്ല ചോദ്യമാണ്..
എന്റെ അനുഭവം പറയാം..

ആദ്യമായി കുഞ്ഞിന് പല്ലു വേദന വരുമ്പോഴാണ് കുഞ്ഞിന്റെ ജീവിതത്തിലേക്ക് ഉപ്പിട്ട വെള്ളവും ടുത്ത് ബ്രഷും കടന്നു വരുന്നത്. ബ്രഷും നാട്ടിൽ കിട്ടുന്ന "നമ്പൂരി" പൊടിയും കൂട്ടി ഒരു പിടിയങ്ങട് പിടിക്കും അമ്മമാർ. നാലീസം കുട്ടി തിന്നിട്ടും തിന്നാതെയും വേദനിച്ചും "വിക്സ്" തേച്ചും ഉപ്പു വെള്ളത്തിൽ ആറാടിയുമൊക്കെ പല്ലു വേദന മാറും. ഭാഗ്യം!
അത് പറിയാനുള്ള പല്ലല്ലേ...

വീണ്ടും കുറിച്ച് ദിവസം കഴിഞ്ഞാൽ പല്ലു വേദന.. കഴിഞ്ഞ തവണത്തേക്കാള് അല്പം ജാസ്തിയാണ്. കുഞ്ഞ് രാത്രി ഉറങ്ങുന്നില്ല. വീട്ടിൽ ഉപ്പാപ്പാനെ അടക്കം ആരെയും ഉറങ്ങാൻ സമ്മതിക്കുന്നുമില്ല.

അതിരാവിലെ ക്ലിനിക്ക് തുറക്കുന്നതിന് മുന്നേ ഉപ്പാപ്പാനെ കൂട്ടി കുഞ്ഞെത്തി "മ്മള പല്ല് ഡോട്ടറട്ത്ത്".
നമ്മൾ കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുക്കും. പഴുപ്പാണ്, പല്ലിൽ ഒരു ചെറിയ സുഷിരമിട്ട് ആദ്യം പഴുപ്പ് കളയാം. പിന്നീട് വേരൊക്കെ ക്ലീന് ചെയ്ത് പല്ല് അടക്കാം..
ഉപ്പാപ്പ ഇടപെടും..
ങ്ങള് പ്പൊ മരുന്നെഴുതിക്കോളീ..
ഓന്റെ ബാപ്പ ഗള്ഫിലാണ്. ഓനോടൊക്കെ ചോയ്ക്കണം. ഇത് പറീണ പല്ലല്ലേ...

അയ്യോ സോറി.. ഞാനൊന്നും പറഞ്ഞില്ല, മരുന്നെഴുതി തരാമെന്ന് പറഞ്ഞ് നമ്മൾ മരുന്നു കുറിച്ചു കൊടുക്കുന്നു..

ഒരു മാസം കഴിഞ്ഞു. ആന്റിബയോട്ടിക്കിനെ പേടിച്ച് തല്കാലം മാറി നിന്ന infection വീണ്ടും തല പൊക്കി. ഇത്തവണ ഉപ്പാപ്പാന്റെ മാത്രമല്ല, അയല്പക്കത്തെ വല്ലിമ്മാന്റെ ഉറക്കവും നഷ്ടപ്പെടുത്തി കുഞ്ഞ് വലിയ വായിൽ അലമുറയിട്ടു.

അന്ന് ഡോക്ടർ ക്ലിനിക്കില് എത്തുന്നതിന് മുമ്പേ രോഗി ഡോക്ടറുടെ വീട്ടിലെത്തി. പാവം കുഞ്ഞിന്റെ മുഖം വീറ്ത്തിരിക്കുന്നു. പല്ലു പഴുത്ത് നീരു വന്ന്... രാത്രി മുഴുവൻ കരഞ്ഞതിന്റെ ക്ഷീണം വേറെയും.
വീണ്ടും ക്ഷമയോടെ ചികിത്സ മുഴുവൻ പറഞ്ഞ് പഠിപ്പിച്ചു കൊടുത്തു. കൂടെ കുഞ്ഞിന്റെ ഉമ്മയുമുണ്ട്. മുഴുവൻ കേട്ട അവൾ പറഞ്ഞു.. ന്റെ ഡോക്ടറേ ഈ പറിയുന്ന പല്ലില് ഈ പണിയൊക്കെ ചെയ്ത് കുട്ടീനെ എടങ്ങേറാക്കണോ....

അത് വരെ ഉണ്ടായിരുന്ന കണ്ട്രോൾ പോയി തുടങ്ങും.. മനസ്സിൽ ക്ഷമ പ്രധാനം ചെയ്യുന്ന എല്ലാ മന്ത്രങ്ങളും ഉരുവിട്ട് മുഖത്ത് ഒരു പുഞ്ചിരിയും വിരിയിച്ച് ഞാൻ അവളോ് പറഞ്ഞു,
നീ പെറ്റ തള്ളയല്ലേ.. സ്വന്തം കുഞ്ഞ് ഒരു മാസത്തിലധികമായി ഈ വേദന സഹിച്ച് കഷ്ടപ്പെടുന്നു. അതിന് വേണ്ട ചികിത്സ ചെയ്ത് ഒരു ശാശ്വത പരിഹാരം കണ്ടെത്തി കൂടേ..
അപ്പോൾ ലവള്...
ന്നാ പിന്നെ അതങ്ങട്ട് പറിച്ച് കളഞ്ഞാലോ? ആ ശല്യങ്ങട്ട് തീര്ന്ന് കിട്ട്വോലോ...

ഡിം..

എന്റെ പ്രിയ സഹോദരങ്ങളെ...
പാൽ പല്ലുകളെ നേരത്തെ പറിച്ച് കളയാൻ പാടില്ല. അത് താടിയെല്ലിന്റെ വളർച്ചയെ ബാധിക്കും. പുതിയ വരാൻ പോകുന്ന പല്ലുകൾ സ്ഥാനം തെറ്റി വരികയോ, സ്ഥലമില്ലാതായി എല്ലിൽ കുടുങ്ങി പോകുകയോ ചെയ്യാം. ഇനി, എന്തെങ്കിലും കാരണവശാല് കുഞ്ഞുങ്ങളുടെ പല്ല് , പ്രത്യേകിച്ച് അണപ്പല്ല് നേരെത്തെ പറിക്കേണ്ടി വന്നാൽ, അതിന്റെ സ്ഥാനത്ത് സ്പേസ് മെയിന്റേനറ് എന്ന ഒരു ഉപകരണം വച്ച് പിടിപ്പിക്കേണ്ടതാണ്.

ആ പറഞ്ഞ "കുന്ത്രാണ്ടം", പല്ലു വേദനയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു തരുന്ന സിദ്ധന്മാരുടെ അടുക്കലൊന്നും കിട്ടില്ലാട്ടോ.. അയിന് ഞങ്ങ വേണം.. പല്ല് ഡോട്ടറ്മാര്.. ഞങ്ങൾ കുഞ്ഞിന്റെ പല്ലിന്റെ അളവെടുത്ത് ലാബിലയച്ച് അത് ഉണ്ടാക്കിയെടുക്കും. എന്നിട്ട് അത് വായിൽ ഒട്ടിച്ച് പിടിച്ച് തരും.

ഇനി വേറൊരു കാര്യം..
കുഞ്ഞുങ്ങളുടെ പല്ലിലും വേദന വന്നാൽ റൂട്ട് കനാൽ ചെയ്യാം. എന്നിട്ട് ഒരു റെഡി മെയ്ഡ് ക്യാപ്പിട്ട് വയ്ക്കാം. പറിഞ്ഞ് പോകാറാകുമ്പൊ, അതായത്, താഴെ പുതിയ പല്ല് മുളച്ച് വരുമ്പോൾ ക്യാപ്പോടു കൂടി അത് ഇളകി പോരും. അത്രയും കാലം, വേദന കൂടാതെ കുഞ്ഞിന് ചവച്ചരച്ച് ഭക്ഷണം കഴിക്കാം...

ഭക്ഷണം നന്നായി കഴിക്കുന്ന കുഞ്ഞിനേ നന്നായി വളരാനും പഠിക്കാനും കളിക്കാനും കഴിയൂന്ന് ഞാൻ പറഞ്ഞ് തരണ്ടാ ലോ....

അപ്പോ ഇനി പാൽ പല്ലുകളില് കുഞ്ഞിന് വേദന വന്നാൽ സംശയിക്കണ്ട..

PS: പിന്നെ, വേറൊരു കാര്യം. വിക്സ് എന്നു പേരുള്ള "ഒറ്റമൂലി" പല്ലു വേദനയുള്ളപ്പോള് ദയവ് ചെയ്ത് എടുത്ത് പെരുമാറരുത്! പപ്പടം എണ്ണയിലിട്ടാല് വീര്ത്ത് വരുന്നത് പോലെ മുഖം വീങ്ങി വരും!

Happy vishu
14/04/2017

Happy vishu

Happy dentist day
06/03/2017

Happy dentist day

Address

Madam, Pallikkara
Kanhangad
671316

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Website

Alerts

Be the first to know and let us send you an email when Dr Ismile's dental clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share