Dental world

Dental world dental clinic & Ortodontic centre

17/08/2025
  aligners  braces   correction   kerala
02/11/2023

aligners braces correction kerala

25/10/2023

dental clinic & Ortodontic centre

"സാറെ ഭാര്യക്ക് ഭയങ്കര പല്ലു വേദനയാണ് പക്ഷെ അവൾ  പ്രഗ്നൻറ് ആണ് .എന്തെങ്കിലും ചെയ്യാൻ പറ്റുമോ ?"കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ...
21/10/2021

"സാറെ ഭാര്യക്ക് ഭയങ്കര പല്ലു വേദനയാണ് പക്ഷെ അവൾ പ്രഗ്നൻറ് ആണ് .എന്തെങ്കിലും ചെയ്യാൻ പറ്റുമോ ?"
കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ എത്തിയപ്പോൾ കാർ മാറ്റി പാർക്ക് ചെയ്യാനായി കീ വാങ്ങിക്കാൻ ഓടി വന്ന സെക്യൂരിറ്റിയുടെ ചോദ്യമായിരുന്നു ഇത്.
ഒപിയിൽ വരുന്ന രോഗികളിൽ നിന്ന് ഒരിക്കലെങ്കിലും ഇത്തരമൊരു ചോദ്യം കേൾക്കാത്ത ദന്ത ഡോക്ടർമാരുണ്ടാകില്ല ..
അതായത് ഗർഭിണിയാണ് ,അത് കൊണ്ട് ചികിത്സ ചെയ്യാനാവില്ലല്ലോ.. പിന്നെ എന്തു ചെയ്യും?.

ഗർഭകാലത്ത് ദന്ത ചികിത്സ നടത്തുമ്പോൾ ഒരുപാട് ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അടിയന്തിര പ്രാധാന്യമുള്ളതല്ലാത്ത പല ചികിത്സകളും മാറ്റി വെക്കാറാണ് പതിവ്‌.

പക്ഷെ ഗർഭിണികളിൽ ഏറ്റവും കൂടുതൽ വില്ലനാകാറുള്ളത് പല്ലു വേദനയാണ്.

പല്ലുവേദനയുടെ കാരണം പലതുമാകാം .
എങ്കിലും പല്ല് കേടായി അണുബാധ സംഭവിച്ചതായിരിക്കും മിക്കപ്പോഴും മൂലകാരണം.
അത്തരം സാഹചര്യങ്ങളിൽ ആ പല്ലിനുതകുന്ന ശരിയായ ചികിത്സ നൽകേണ്ടത് അത്യാവശ്യമാണ്.

പക്ഷെ പലപ്പോഴും ഇവിടെ ഗർഭാവസ്ഥ ഒരു തടസ്സം സൃഷ്ടിക്കും. അണുബാധകൾക്ക് നൽകുന്ന ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കുഞ്ഞിന്റെയും അമ്മയുടെയും സുരക്ഷ കണക്കിലെടുത്തു ശരിയായ അളവുകളിലും സാധരണ നൽകുന്ന തോതിലും നൽകാനാവില്ല.
അപ്പോൾ മതിയായ പരിഹാരം കാണാനാകില്ല.

പല ചികിത്സകളും ഗർഭകാലത്തെ മൂന്നു മാസങ്ങളടങ്ങുന്ന മൂന്നു ഘട്ടങ്ങളായി മാറ്റി അതിലെ രണ്ടാമത്തെ ഘട്ടത്തിൽ (സെക്കൻഡ് ട്രൈമെസ്റ്റർ -4,5,6 മാസങ്ങൾ ) ചെയ്യാറാണ് പതിവ്‌.

അടിയന്തിര സാഹചര്യങ്ങളിൽ ഗൈനക്കോളജിസ്‌റ്റിന്റെ സമ്മതപത്രത്തോടെ ചികിത്സ നൽകാറുണ്ട്.

ഈ ഗർഭകാലത്തെ പല്ലു വേദന നമുക്ക് തന്നെ ഒഴിവാക്കാവുന്നതാണ്.അതിനുള്ള എളുപ്പവഴികളാണ് ഇനി ചർച്ച ചെയ്യുന്നത്‌.!!!

എറ്റവും പ്രധാനപ്പെട്ടത് ഗർഭകാലത്തു ദന്താരോഗ്യം എല്ലാ സമയത്തെയും പോലെ കാത്തു സൂക്ഷിക്കുക എന്നതാണ്.

പൊതുവെ ഗർഭകാലത്തെ പല്ലു വേദനയുടെ മൂലകാരണം ഗർഭിണി ആകുന്നതിനും മുന്നെ സംഭവിച്ചതായിരിക്കും.
അതായത് ഗർഭിണിയാകുന്നതിനു മുന്നെ ദന്തക്ഷയം സംഭവിച്ചു (പോട്/പൊത്ത്) അതിനെ അവഗണിച്ചു ആ പല്ലിന്റെ വേരിനു താഴെ അണുബാധ വന്നാണ് പലപ്പോഴും ഗർഭിണികളിൽ പല്ല് വേദന ഉണ്ടാകുന്നത്.

ഇതൊഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം ഗർഭിണിയാകുമെന്ന് പ്രതീക്ഷിക്കുന്ന സമയത്തു ഒരു ദന്ത ഡോക്ടറെ സന്ദർശിച്ചു പല്ലുകളുടെ ആരോഗ്യ സ്ഥിതി മനസിലാക്കി ദന്തക്ഷയം സംഭവിച്ച പല്ലുകൾക്ക്
ഉചിതമായ ചികിത്സ നേടുക എന്നതാണ്.അടക്കാൻ കഴിയുന്ന പല്ലുകൾ അടക്കുക,വേര് ചികിത്സ (റൂട്ട് കനാൽ) ആവശ്യമായവക്ക് അത് ചെയ്യുക, എടുത്തു കളയേണ്ട പല്ലുകൾ എടുത്തു കളയുക തുടങ്ങിയ ചികിത്സകൾ എത്രയും പെട്ടെന്ന് നേടുക.

പക്ഷെ ഇവിടെ വില്ലനാകുന്നത് പൊതുവെ ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ഇപ്പഴും അത്ര പ്രചാരത്തിൽ ഇല്ലാത്ത കുടുംബാസൂത്രണത്തിന്റെ (ഫാമിലി പ്ലാനിങ് ) അപാകതയാണ്. അതു കൊണ്ട് തന്നെ ഗർഭിണി ആകുന്നതിനു മുന്നോടിയായി ദന്ത ഡോക്ടറെ സമീപിക്കുന്ന പതിവ്‌ നമ്മുടെ നാട്ടിൽ ഇല്ല താനും.

അപ്രതീക്ഷിതമായി ഗർഭിണികളാകുന്നവർ തുടക്കത്തിൽ തന്നെ ഒരു ഡെന്റൽ വിസിറ്റ് നടത്തിയാലും ഈ പ്രശ്നങ്ങൾ ഒഴിവാക്കാനാകും.

അതായത് സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!!!

ഗർഭിണികളിലെ അമിതമായ ഛർദ്ദി മൂലം പല്ലുകളുടെ ഇനാമലിനു തേയ്മാനം സംഭവിക്കുന്നതിനും ,
അത് പിന്നീട് പുളിപ്പിനും,
തുടർന്ന് പല്ലിൽ പോടു വരുന്നതിനും കാരണമായേക്കാം..

ഈ സമയങ്ങളിൽ ഇടക്കിടക്ക് പല്ലു തേക്കുന്നത് ദന്താരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് സഹായകമാകും.

ഗർഭിണികളിൽ കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് മോണ വീക്കം (Gingivitis).
ഗർഭ കാലത്തെ ഹോർമോണുകളുടെ വ്യതിയാനവും കഴിക്കുന്ന മരുന്നുകളും ഇതിനു കാരണമാകാം.
ശരിയായ ദന്ത ശുചിത്വം കാത്തു സൂക്ഷിക്കുന്നതിലൂടെ ഒരു പരിധിവരെ ഇതു തടയാം.
ഇത്തരം സാഹചര്യങ്ങളിൽ
കൂടുതൽ സങ്കീർണ്ണമാകുന്നതിനു മുന്നെ ദന്തഡോക്ടറെ കണ്ടു മതിയായ ചികിത്സ തേടൽ അത്യാവശ്യമാണ്.

ചുരുക്കത്തിൽ ,
ഗർഭിണികളിലെ ദന്താരോഗ്യ പ്രശ്നങ്ങളിൽ പലതും മുൻകൂട്ടി കണ്ടു കൊണ്ട് ഒഴിവാക്കാവുന്നതാണ്.
കൃത്യമായ ഇടവേളകളിൽ ദന്ത ഡോക്ടറെ സമീപിച്ചു
നിർദ്ദേശങ്ങൾ അനുസരിച്ചു ആവശ്യമായ ചികിത്സകളും മുൻകരുതലുകളും എടുക്കുന്നതിലൂടെ ദന്താരോഗ്യ പ്രശ്‍നങ്ങൾ ഇല്ലാത്ത ഒരു ഗർഭകാലം സ്വയത്തമക്കാവുന്നതാണ്.!!!

ഡോ.മുഹമ്മദ് ഷാഫി പി.സി
ചീഫ് ഡെന്റൽ സർജൻ
ട്രസ്റ്റ് ഹോസ്പിറ്റൽ , രണ്ടത്താണി

ഇന്ന് എല്ലാവർക്കും സുപരിചിതമായ ചികിൽസാ രീതിയാണ് റൂട്ട് കനാൽ.എന്നിരുന്നാലും " റൂട്ട് കനാലൊക്കെ വേണോ, സാധാരണ അടയ്ക്കാൻ പറ്...
16/08/2021

ഇന്ന് എല്ലാവർക്കും സുപരിചിതമായ ചികിൽസാ രീതിയാണ് റൂട്ട് കനാൽ.

എന്നിരുന്നാലും " റൂട്ട് കനാലൊക്കെ വേണോ, സാധാരണ അടയ്ക്കാൻ പറ്റില്ലേ?" എന്നതാണ് മിക്കവരുടെയും സംശയം.

എപ്പോഴാണ്, എന്തെല്ലാം സാഹചര്യങ്ങളിലാണ് റൂട്ട് കനാൽ ചെയ്യുന്നത് അല്ലെങ്കിൽ ചെയ്യേണ്ടി വരുന്നതെന്ന് കൂടുതൽ പേർക്കും ധാരണ ഇല്ലാത്ത ഒന്നാണ്.

പല്ലിന് മൂന്ന് പാളികളാണ് ഉള്ളത്. ഒന്ന്, ഇനാമൽ എന്ന ഏറ്റവും ആദ്യത്തെ പുറമേക്ക് കാണുന്ന പാളി, അതിന് തൊട്ടു താഴെ ഡെൻറ്റിൻ, ഏറ്റവും ഒടുവിൽ മൃദുവായ മൂന്നാമത്തെ പാളി ആണ് പൾപ്, അതായത് ഞരമ്പുകളും രക്തക്കുഴലുകളും അടങ്ങുന്ന പല്ലിൻ്റെ ജീവനുള്ള ഭാഗം.

ഈ പൾപ് എന്ന മൃദുവായ പാളിലേക്ക് പല്ലിൻ്റെ കേട് ബാധിക്കുമ്പോൾ പൾപ് ഇൻഫെക്റ്റഡ് ആകുന്നു, അഥവാ അണുബാധ ഉണ്ടാവുന്നു. അപ്പോഴാണ് സാധാരണയായി വേദന അനുഭവപ്പെട്ടു തുടങ്ങുന്നത്..

❓ എന്താണ് റൂട്ട് കനാൽ ചികിൽസ ?

പൾപിലെ അണുബാധയെ നീക്കം ചെയ്യുന്ന പ്രോസീജിയർ ആണ് റൂട്ട് കനാൽ..

റൂട്ട് കനാൽ ചികിത്സക്ക് ഇടയിൽ,
-> ബാക്ടീരിയ, മറ്റ് രോഗാണുക്കൾ എന്നിവയെ നീക്കം ചെയ്യുന്നു
-> ആ ഇടങ്ങൾ ഡിസിൻഫെക്റ്റ് ചെയ്യുന്നു
-> നീക്കം ചെയ്ത ഭാഗങ്ങൾ ഫിൽ ചെയ്യുന്നു
-> പല്ലിനെ സീൽ ചെയ്യുന്നു അഥവാ അട്ക്കുന്നു
-> പല്ലിന് ക്യാപ്പ്, അഥവാ crown ഇടുന്നു.

ഇത്രയും കാര്യങ്ങളാണ് ഒരു ഡെൻറ്റിസ്റ്റ് ചെയ്ത് അവസാനിപ്പിക്കുന്നത്.

റൂട്ട് കനാൽ ചികിത്സ എന്നാൽ വേര് എടുത്ത് മാറ്റുകയാണ് അഥവാ വേരറുക്കൽ ആണ് എന്ന മിഥ്യ ധാരണ പലരിലും ഉണ്ട്, അതിനാൽ പലരും ഈ ചികിൽസാ രീതിയെ ഭയപ്പെടുന്ന തോ അവഗണിക്കുന്നതോ ആയി തോന്നാറുണ്ട്.

എന്നാൽ, റൂട്ട് കനാൽ ചികിൽസയിൽ ഇൻഫെക്ഷൻ ഉള്ള വേരിനുള്ളിലെ ഭാഗങ്ങൾ മാത്രമാണ് നീക്കം ചെയ്യുന്നത് എന്നതാണ് സത്യാവസ്ഥ.

മറ്റൊന്ന് രണ്ട് തരത്തിൽ നമുക്ക് റൂട്ട് കനാൽ ചികിൽസയെ സമീപിക്കാവുന്നതാണ്, ഒന്നു Hand RCT അഥവാ കൈകൊണ്ട് ചെയ്യുന്നത്, അതായിരുന്നു ആദ്യകാലങ്ങളിൽ കൂടുതലായി ഉപയോഗിച്ചിരുന്നതും പിന്നീട് ശാസ്ത്രത്തിൻ്റെ വികസനം ന്യൂതന രീതിയിൽ Rotary RCT അഥവാ മെഷീൻ ഉപയോഗിച്ച് ചെയ്യുന്ന റൂട്ട് കനാൽ ചികിൽസയിലേക്ക് വഴിതെളിക്കുകയായിരുന്നു. ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തേതിന് സമയം കുറച്ച് മതിയെന്നത് എടുത്ത് പറയേണ്ടതാണ്. സിംഗിൾ സിറ്റിങ്ങിൽ തന്നെ റൂട്ട് കനാൽ ചികിൽസ നടത്താനായി സഹായകരമാവുന്നതും ഇത്തരം രീതികൾ അവലംബിക്കാനാവുന്നത് കൊണ്ട് മാത്രം ആണ്.

❓ ഏതെല്ലാം സാഹചര്യങ്ങളിലാണ് റൂട്ട് കനാൽ ചെയ്യുന്നത്?

1. നിരന്തരമുള്ള വേദന
-----------------------------------
രാവും പകലും തുടരുന്ന വേദന റൂട്ട് കനാൽ ചികിൽസയിലേക്ക് നയിക്കാറുണ്ട്, ചില വേദനകൾ മുഖത്തേക്കും താടിയിലേക്കും വ്യാപിക്കുന്നതായി അനുഭവപ്പെടുന്ന അവസ്ഥകളിലും ഡോക്ടറുടെ നിർദേശത്തോടെ റൂട്ട് കനാൽ ചെയ്യേണ്ടതായി വരാറുണ്ട്.

2. ചൂടിനോടും തണുപ്പിനോടുമുള്ള സെൻസിറ്റിവിറ്റി
---------------------------------------------------
ചൂടും തണുപ്പും തട്ടുമ്പോൾ പല്ല് പുളിക്കുക, അല്ലെങ്കിൽ കടുത്ത വേദന അനുഭവപ്പെടുക, വേദന ഭക്ഷണം കഴിച്ച് കഴിഞ്ഞോ തണുത്ത പാനീയങ്ങൾ കുടിച്ച് കഴിഞ്ഞും തുടർന്ന് കൊണ്ടിരിക്കുക എന്നത് പൾപിലെ ഇൻഫെക്ഷൻ്റെ സൂചനകളാണ്.

ഇത്തരം സാഹചര്യങ്ങളിലും റൂട്ട് കനാൽ ആവശ്യമായി വരാറുണ്ട്.

3. പല്ലിൻ്റെ നിറം മാറ്റം
-------------------------------
പൾപിലേക്ക് ഇറങ്ങിയ കേട് പല്ലിൻ്റെ നിറം മാറ്റത്തിന് കാരണമാകാറുണ്ട്, വീഴ്ചകളോ ആക്സിഡറ്റുകളോ തുടർന്നുള്ള പല്ലിൻ്റെ നിറം മാറ്റം സാധാരണ റൂട്ട് കനാലിലേക്ക് നയിക്കപ്പെടാറുണ്ട്.

4.മോണവീക്കം
------------------------
വേദനയുള്ള പല്ലിൻ്റെ താഴെയുള്ള മോണ ഭാഗം വീങ്ങുന്നത് കാണാറുണ്ട്, മോണയിലേക്കും കൂടുതൽ ഇൻഫെക്ഷൻ പടരുന്നതിൽ നിന്നും രക്ഷയെന്നോണവും റൂട്ട് കനാൽ ചികിൽസ നടത്തേണ്ടതായുണ്ട്.

5. ഭാഗികമായി പൊട്ടി പോയ പല്ലുകൾ
-------------------------------------------------------
പൊട്ടി പോയ പല്ലുകളിലും കഠിനമായ വേദന അനുഭവപ്പെടുന്ന സമയത്ത് റൂട്ട് കനാൽ ചെയ്യേണ്ടതായി വരാറുണ്ട്.

6.ഇളക്കമുള്ള പല്ലുകൾ
----------------------------------
ഇൻഫെക്ഷൻ കാരണം പല്ലിന് ഇളക്കം സംഭവിക്കാറുണ്ട്, മോണയിലേക്കും അണുബാധ പടരുന്ന സമയത്താണ് ഇത് സാധാരണയായി കാണാറുള്ളത്.

റൂട്ട് കനാൽ ചികിൽസ ചെയ്ത് ഇൻഫെക്ഷൻ മാറ്റേണ്ടത് അത്തരം ഘട്ടങ്ങളിൽ അത്യാവശ്യമായി വരാറുണ്ട്.

❓ റൂട്ട് കനാൽ ചികിൽസക്ക് ശേഷം എന്ത്?

റൂട്ട് കനാൽ ചികിൽസ കഴിഞ്ഞാൽ നിർബ്ബന്ധമായും പല്ലിന് ക്യാപ്പ് അഥവാ Crown ഇടുക എന്നത് നിർബ്ബന്ധമായും ചെയ്യേണ്ട ഒന്നാണ്. റൂട്ട് കനാൽ ചികിൽസക്ക് ശേഷം പല്ലുകൾ പൊട്ടിപ്പോവാനുള്ള സാധ്യത തടയാനാണ് Crown ചെയ്യുന്നത്, അതിൽ ഉപേക്ഷ വരുത്തിയാൽ റൂട്ട് കനാൽ ചെയ്ത പല്ല് എടുത്ത് മാറ്റുകയെന്ന അവസ്ഥയിലേക്ക് ആവും കാര്യങ്ങൾ എന്നതും ഓർമ്മിക്കുക.

റൂട്ട് കനാൽ ചികിൽസയെ ഭയപ്പെടേണ്ടതില്ല, പല്ലിന് വേണ്ട ശ്രദ്ധ നൽകിയാൽ ഇത്തരം ചികിൽസകളെ ആശ്രയിക്കാതെ തന്നെ നല്ലൊരു ഓറൽ എൻവിറോൻമെൻറ് നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാനാവുമെന്നതും വസ്തുതയാണ്.

വിദഗ്ദരുടെ ഉപദേശങ്ങൾ ശ്രദ്ധിക്കുക, അവശ്യാനുസരണം അവരെ സമീപിക്കാനും മടി കാണിക്കാതിരിക്കുക.

- ഡോ.ഗായത്രി പി എം -
Credits dent info

കുട്ടികളിലെ പല്ല് വേദനയുടെ കാരണം  മാതാപിതാക്കളുടെ ശ്രദ്ധകുറവാണോ ??തീർച്ചയായും അതെ, എന്ന് തന്നെയാണ് ഉത്തരം..പാൽ പല്ല് എന്...
19/07/2021

കുട്ടികളിലെ പല്ല് വേദനയുടെ
കാരണം മാതാപിതാക്കളുടെ ശ്രദ്ധകുറവാണോ ??

തീർച്ചയായും അതെ, എന്ന് തന്നെയാണ് ഉത്തരം..

പാൽ പല്ല് എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ചെറിയ കുട്ടികളിലെ പല്ലുകൾ കേട് വന്നാലോ പൊട്ടിപോയാലോ മതിയായ ശ്രദ്ധയും പ്രാധാന്യവും കൊടുക്കുന്ന മാതാപിതാക്കൾ വളരെ കുറവാണ്,പൊഴിഞ്ഞു പോയി പുതിയത് വരും എന്നല്ലാതെ പാൽപ്പല്ലുകളുടെ പ്രാധാന്യത്തെ പറ്റി അറിയാവുന്ന അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നവരും വിരളമാണ്

പല്ല് വേദനയുള്ള കുട്ടിയുമായി ദന്താശുപത്രികളിൽ വരുന്ന ഒട്ടുമിക്ക മാതാപിതാക്കളും പാൽ പല്ലിനാണ് കേട് എന്നറിയുമ്പോൾ പറയുന്ന ഒരു ക്ളീഷേ മറുപടിയുണ്ട്..

"ഓ, പാൽ പല്ലാണോ.. സ്ഥിരം വന്ന പല്ലെങ്ങാൻ ആണോ എന്നോർത്തു ഞാൻ പേടിച്ചു പോയി... "
എന്ന്..

കേട് വന്ന പാൽ പല്ലിലെ പഴുപ്പും വേദനയും മറ്റു ബുദ്ധിമുട്ടുകളും ഒട്ടും നിസാരമല്ലെന്നിരിക്കെ, പാൽ പല്ലിനാണ് പ്രശ്നം എന്നത് നിസാരമായി കാണുന്നതിന്റെ പിന്നിലെ യുക്തിയെന്താണ് ??

മിക്കവരും കുട്ടികളുടെ പല്ല് കേടായതും പോട് വന്നതും അറിയുന്നതുതന്നെ വീക്കവും വേദനയും വന്ന ശേഷമാണ്,
കുട്ടികളിലെ ദന്തശുചിത്വത്തെ കുറിച്ചുള്ള അറിവില്ലായ്മയും കാലങ്ങളായി രൂപപ്പെട്ട് വന്നിട്ടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുമാണ് ഇതിനു കാരണം

Parenting വളരെ മാറ്റങ്ങളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പോലും ചർച്ചകളിൽ ഒട്ടും ഇടം പിടിക്കാത്ത ഒന്നാണ് കുട്ടികളിലെ പല്ലും പല്ലിലെ പ്രശ്നങ്ങളും..

ആദ്യത്തെ പല്ല് വരുന്നതിന് മുൻപ് തന്നെ മാതാപിതാക്കൾ അറിഞ്ഞു വെക്കേണ്ട ചില കാര്യങ്ങളുണ്ട്,

#എപ്പോൾ മുതലാണ് ബ്രഷിങ് തുടങ്ങേണ്ടത് ❓️
#ഏതൊക്കെ തരം ബ്രഷ് ഉണ്ട് ❓️
#ഏത് ബ്രഷ് ഉപയോഗിക്കണം❓️
#എങ്ങനെ ഉപയോഗിക്കണം❓
#പേസ്റ്റ് ഉപയോഗിച്ചുള്ള ബ്രഷിങ് എപ്പോൾ തുടങ്ങണം ❓️
#ഏത് paste ആണ് ഉപയോഗിക്കേണ്ടത്❓️
#എത്ര വയസ്സ് വരെ പാൽപ്പല്ലുകൾ വായിൽ ഉണ്ടാകും ❓️
#ആദ്യത്തെ സ്ഥിരം വരുന്ന പല്ലുകൾ വരുന്ന പ്രായം ❓️

ഇത്തരം പൊതുവായ കാര്യങ്ങളെ പറ്റിയുള്ള മാതാപിതാക്കളുടെ അറിവില്ലായ്മയാണ് കുട്ടികളെ പല്ലുവേദനയിലേക്ക് തള്ളി വിടുന്ന അവഗണനയുടെ പ്രധാന കാരണം, കുട്ടികളിൽ വരാൻ പോകുന്ന പല്ലിനെപ്പറ്റി പൊതുവായ അവബോധം നേടിയെടുത്താൽ കുട്ടികളിലെ പല്ലു വേദന ഒഴിവാക്കാവുന്നതാണ്,കാലങ്ങളായി തുടർന്ന് വരുന്ന പാൽപ്പല്ലുകളോടുള്ള അവഗണന ഇനിയും തുടരേണ്ട ഒന്നല്ല..!!

#എപ്പോൾ മുതലാണ് ബ്രഷിങ് തുടങ്ങേണ്ടത് ❓️

ആദ്യത്തെ പല്ല് വന്നു തുടങ്ങുമ്പോൾ തന്നെ അല്ലെങ്കിൽ വരുന്നതിന് മുൻപ് തന്നെ ശ്രദ്ധിച്ചു തുടങ്ങേണ്ടതായിട്ടുണ്ട്..

അതായത് ഓരോ തവണ കുഞിനു പാൽ കൊടുത്ത ശേഷവും പഞ്ഞിയോ തുണിയോ ചുടുവെള്ളത്തിൽ മുക്കി മോണ തുടച്ചു കൊടുക്കേണ്ടതുണ്ട്, ഇങ്ങനെ ചെയ്യുന്നത് വരാൻ പോകുന്ന പല്ലുകൾ കേട് വരാതിരിക്കാൻ സഹായിക്കും,

#ഏതൊക്കെ തരം ബ്രഷ് ഉണ്ട്,ഏത് ബ്രഷ് ഉപയോഗിക്കണം,എപ്പോൾ മുതൽ ഉപയോഗിക്കണം❓

ആദ്യത്തെ പല്ല് പുറത്ത് വന്നിട്ടുണ്ടെങ്കിൽ ബ്രഷിങ് ഇനിയും വൈകിക്കൂടാ..

അതിന് മാതാപിതാക്കളുടെ കൈവിരലിൽ ഇട്ട് ബ്രഷ് ചെയ്യാവുന്ന finger brushes ആണ് ആദ്യം ഉപയോഗിക്കേണ്ടത്, അവ മിക്ക kids shop_ലും online_ലും സുലഭമാണ്,അതിന് ശേഷം ഉപയോഗിക്കേണ്ടതിനായി കുട്ടികൾക്ക് വേണ്ടി രൂപകല്പന ചെയ്തിട്ടുള്ള ബ്രഷുകൾ നിലവിലുണ്ട്.

#പേസ്റ്റ് ഉപയോഗിച്ചുള്ള ബ്രഷിങ് എപ്പോൾ തുടങ്ങണം ❓️

കുട്ടികൾ വായിൽ വെള്ളമാക്കി തുപ്പാൻ ശീലിച്ചു തുടങ്ങുന്ന സമയത്താണ് പേസ്റ്റ് ഉപയോഗിച്ച് തുടങ്ങേണ്ടത്.

#ഏത് paste ആണ് ഉപയോഗിക്കേണ്ടത്❓️
കുട്ടികളുടെ ബ്രഷ് മിക്കവരും വാങ്ങിക്കാറുണ്ടെങ്കിലും
കുട്ടികൾക്കായിട്ടുള്ള പേസ്റ്റ് പലരും വാങ്ങിക്കാറില്ല, നമ്മൾ മുതിർന്നവർ ഉപയോഗിക്കുന്ന പേസ്റ്റ് അളവ് കുറച്ച് ഉപയോഗിക്കാരാണ് പതിവ്, നമുക്ക് പോലും അത്ര താല്പര്യമില്ലാത്ത പേസ്റ്റിന്റെ രുചി കുട്ടികളെ പല്ല് തേക്കുന്നതിലേക്ക് അടിപ്പിക്കില്ല, അതിന് കുട്ടികൾക്ക് ഇഷ്ടമാകുന്ന ഫ്ലേവറുകളിൽ ലഭ്യമാകുന്ന പേസ്റ്റുകൾ തന്നെ ഉപയോഗിക്കേണ്ടതായിട്ടുണ്ട്, കുട്ടികൾക്കിഷ്ടപെടുന്ന രൂപത്തിൽ അവരെ ആകർഷിക്കുന്ന പാക്കിങ്ങുകളിൽ അവ ലഭ്യമാണ്...

അവയെല്ലാം കുട്ടികൾ സ്വയം ബ്രഷ് ചെയ്യുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്,

രണ്ടു നേരം ബ്രഷ് ചെയ്യുക,യഥാസമയങ്ങളിൽ ബ്രഷ് മാറ്റുക, ശരിയായ ബ്രഷിങ് രീതി പിന്തുടരുക എന്നീ ശീലങ്ങൾ കുട്ടികളിൽ വളർത്തിയാൽ തന്നെ ഭാവിയിൽ ബുദ്ധിമുട്ടുകൾ വരാനുള്ള സാധ്യതകൾ നേർ പകുതിയായി ചുരുങ്ങും ..

#ആദ്യത്തെ സ്ഥിരം വരുന്ന പല്ലുകൾ വരുന്ന പ്രായം ❓️

ആദ്യത്തെ സ്ഥിരം പല്ലുകൾ വരുന്ന പ്രായം 6വയസിനും 7വയസിനും ഇടയിലാണെന്നിരിക്കെ കേട് വന്ന പല്ല് പാൽപല്ലാണോ സ്ഥിരം വന്ന പല്ലാണോ എന്നതും മിക്കവരും ശ്രദ്ധിക്കാതെ പോവുകയും സ്ഥിരം വന്ന പല്ലുകൾ പാടേ കേടുവന്നു പോകുന്നതും സംഭവിക്കാറുള്ളതാണ്

#എത്ര വയസ്സ് വരെ പാൽപ്പല്ലുകൾ വായിൽ ഉണ്ടാകും ❓️

11വയസ്സ് വരെ വായിൽ നിൽക്കുന്ന പാൽപ്പല്ലുകളും വായിലുണ്ടെന്നത് എല്ലാ മാതാപിതാക്കളും ഓർക്കേണ്ട ഒന്നാണ്, പൊഴിഞ്ഞു പോയി പുതിയത് വരുമെന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നത് 11 വയസിൽ മാത്രം പൊഴിഞ്ഞു പോകുന്ന പല്ലാണെങ്കിൽ അത്രയും കാലം കുട്ടി അതിന്റെ പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വരും

കുട്ടികളുടെ മറ്റു കാര്യങ്ങളിലെന്നപോലെയുള്ള ശ്രദ്ധ പല്ലിന്റെ കാര്യത്തിലും കൊടുക്കേണ്ടതുണ്ട് .
ആഴ്ചയിൽ ഒരിക്കൽ മക്കളുടെ പല്ലുകൾ ഒന്ന് നോക്കി ,
പല്ലിൽ അസ്വഭാവികമായി ഒന്നുമില്ലാ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്,എന്തെങ്കിലും നിരവ്യത്യാസമോ പോടോ ശ്രദ്ധയിൽ പെട്ടാൽ ഒട്ടും വൈകിക്കാതെ ദന്ത പരിശോധന നടത്തുകയും ചെയ്താൽ കുട്ടികളിലെ പല്ലിലെ കേട് വേദന ഉണ്ടാകാതെ തന്നെ പരിഹരിക്കാവുന്നതാണ്..

കേടുവന്നു ചികിൽസിച്ചു ഭേദമാക്കുന്നതിലും ഭേദം കേട് വരാതെ നോക്കുക എന്നത് തന്നെയാണ്, പാൽ പല്ലുകൾ പൊഴിഞ്ഞു പുതിയത് വരും എന്നൊരു വിചിത്ര ന്യായം നിരത്തി പല്ല് ശ്രദ്ധിക്കാതിരിക്കുന്നത് കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്..!!!!

മുതിർന്നവരുടെ പല്ലുകൾ പോലെ തന്നെ എല്ലാ ചികിത്സകളും കുട്ടികളുടെ പല്ലുകൾക്കും ഇന്ന് ലഭ്യമാണ് അത് നൽകേണ്ടതുമാണ്.

എത്ര നേരത്തെ ചികിത്സ തേടുന്നുവോ,വേദനയും മറ്റു ബുദ്ധിമുട്ടുകളും വരാനുള്ള സാധ്യതകളും അത്ര തന്നെ കുറയുമെന്നതിനാൽ കുട്ടികളുടെ ദന്ത പരിശോധന ഒട്ടും വൈകിക്കാതിരിക്കുക 👍🏻

Dr. അഖിൽ മഠത്തിൽ
മഠത്തിൽ Smile & Shine
ദന്താശുപത്രി, താനൂർ

കറ കളഞ്ഞ പുഞ്ചിരി..!!!----------------------------------"ചിരിയില്ലാത്ത ദിവസമാണ് ഏറ്റവും പാഴാക്കപ്പെട്ട ദിവസം " എന്ന് പറഞ...
17/04/2021

കറ കളഞ്ഞ പുഞ്ചിരി..!!!
----------------------------------

"ചിരിയില്ലാത്ത ദിവസമാണ് ഏറ്റവും പാഴാക്കപ്പെട്ട ദിവസം " എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ചിരിയെപ്പോഴും മുഖത്തിനൊരു അഴക് തന്നെയാണെന്നുള്ളത് സത്യാവസ്ഥയാണ്. പല്ലിൻ്റെ ഊന്നലും, കേടും, കറയുമെല്ലാം പുറമേക്ക് വെളിപ്പെടുമോ എന്നോർത്ത് ചില ദിവസങ്ങളെങ്കിലും മുൻപേ പറഞ്ഞ പോലെ നമ്മളിൽ ചിലരെങ്കിലും പാഴാക്കി കളഞ്ഞിട്ടുണ്ടാവില്ലേ?!

ദന്താശുപത്രികളിൽ വരുന്ന രോഗികളെ മിക്കപ്പോഴും അലട്ടുന്ന ഒരു വിഷമാണ് "എത്ര " ബ്രഷ് ചെയ്തിട്ടും പോവാത്ത പല്ലിലെ കറകൾ, പ്രത്യേകിച്ചും മുകളിലെ വരിയിലെ മുൻനിരയിലുള്ള പല്ലുകളിലാണ് കറ/ ഡിസ്കളറേഷൻ ഉണ്ടാവുന്നതെങ്കിൽ അത് സോ കാൾഡ് സൗന്ദര്യ മേഖലകളിലേക്കുള്ള കടന്നു കയറ്റം കൂടി ആവുന്നു.

➡എന്ത് കൊണ്ട് അമിതമായി നമ്മുടെ പല്ലുകളിൽ കറപിടിക്കുന്നു??

1) ഇനാമലിന് ഉണ്ടാവുന്ന ജൻമനാ ഉള്ള ശരികേടുകൾ അഥവാ ഡിഫക്റ്റ്സ്

2 )ഉമിനീരിൻ്റെ/ സലൈവ ഘടകങ്ങളിൽ ഉണ്ടാവുന്ന വ്യത്യാസങ്ങൾ

3) വായയുടെ ശുചിത്വ കുറവ് അല്ലെങ്കിൽ Poor Oral hygiene

➡എന്തെല്ലം കറകൾ ??

പ്രധാനം രണ്ട് തരം കറകൾ അഥവാ ഡിസ്കളറേഷൻസ് ആണുള്ളത്.

1) പല്ലിൽ നിന്നോ അനുബന്ധ ഭാഗങ്ങളിൽ നിന്നോ അല്ലാതെ പുറത്ത് നിന്നുള്ള വസ്തുകൾ വഴി ഉണ്ടാവുന്ന കറകൾ (പുകയില ഉൽപന്നങ്ങൾ, ചില മരുന്നുകൾ, ചായ, കാപ്പി തുടങ്ങിയവ).. ഇത്തരത്തിലുള്ള കറകളെ എക്സ്ട്രിൻസ്ക്ക് ( പുറമേ നിന്ന് എന്നർത്ഥത്തിൽ) സ്റ്റേയ്ൻസ് എന്ന് വിളിക്കുന്നു.

ബ്രൗൺ, കറുപ്പ്, പച്ച, ഓറഞ്ച് എന്നീ നിറങ്ങളിൽ കറകൾ കാണപ്പെടാറുണ്ട്.

✅ബ്രൗൺ സ്റ്റേയ്നുകൾ പ്രധാനമായും അണപ്പല്ലുകളിലാണ് കാണപ്പെടുള്ളത്, പ്രധാനമായും ചായ, കാപ്പി തുടങ്ങിയവയിൽ നിന്നും മറ്റു ബിവറേജുകളിൽ നിന്നുമാണ് ഇവ സാധാരണയായി ഉണ്ടാവാറുള്ളത്.

✅ടോബാക്കോ സ്റ്റേയ്ൻ അഥവാ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് മൂലമുള്ള കറകൾ കറുപ്പ് അല്ലെങ്കിൽ ബ്രൗൺ നിറത്തിലാണ് കാണപ്പെടുന്നത്. ഇത്തരം കറകൾ ഇനാമലിൻ്റെ പ്രതലം റഫ് ആക്കുകയും മറ്റു ഭക്ഷണാവശിഷ്ടങ്ങൾക്കും പദാർത്ഥങ്ങൾക്കും ഒട്ടി ഇരിക്കാനൊരിടം ഒരുക്കി കൊടുക്കുകയും ചെയ്യുന്ന വഴി പല്ലിന് കേടും, മോണ സംബന്ധമായ രോഗങ്ങളും ഉണ്ടാവാനുള്ള സാധ്യതയും വളരെയേറേ ആണ്.

✅ ചിലതരം കറുപ്പ് കറകൾ നീക്കം ചെയ്യാൻ പ്രയാസമുള്ളവയായും കാണാറുണ്ട്, ക്രോമോജനിക്ക് ( നിറം കൊടുക്കുന്ന)ബാക്ടീരിയകൾ കാരണമുണ്ടാവുന്നതാണിത്തരം കറകൾ.

✅കുട്ടികളിൽ ചുരുക്കം ചിലപ്പോഴൊക്കെ പച്ച സ്റ്റേയിൻ കാണാറുള്ളത് ആസ്പർജില്ലസ്, പെനിസിലിയം തുടങ്ങിയ ഫംഗസുകൾ കാരണത്താലാണെങ്കിലും ഈ കറകളും പോടുകളും തമ്മിൽ ബന്ധപ്പെടുത്താനുതകുന്ന പഠനങ്ങളോ തെളിവുകളോ ഇല്ല.

✅മെറ്റൽ സ്റ്റേയിൻസ് അഥവാ ലോഹങ്ങളിൽ നിന്നും ഉണ്ടാവുന്ന കറകളാണ് എക്സ്ട്രിസിക്ക് കറകളുടെ വിഭാഗത്തിൽ വരുന്ന മറ്റൊന്ന്.ലോഹങ്ങളുമായി ബന്ധപ്പെട്ട വ്യവസായിക തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരിലാണ് ഇവ കാണപ്പെടാറുള്ളത്.

✅ ചിലയിനം മരുന്നുകളുടെ ദീർഘകാല ഉപയോഗവും പല്ലില്ലെ കറകൾക്ക് കാരണമാവാറുണ്ട് .അയേൺ ഡെഫിഷ്യൻസി അനീമിയക്ക് നൽകാറുള്ള അയേൺ സപ്ലിമെൻ്റ്റ്സ് കറക്ക് കാരണമാവാറുണ്ട്, വർഷങ്ങളായി ഉപയോഗിച്ച് വരാറുള്ള ചില ആയുർവേദ മരുന്നുകളും പല്ലിനെ കറ പിടിപ്പിക്കാറുണ്ട്.

➡ എങ്ങനെ ഇത്തരം കറകൾ തടയാം??

✅ദന്ത ശുചീകരണം കൃത്യമായി ഡോക്ടറുടെ നിർദ്ദേശ പ്രകാരം പാലിക്കുക.
✅ തൊഴിലിടങ്ങളിൽ മാസ്ക് ഉപയോഗിക്കുക.
✅പുകയില ഉൽപന്നങ്ങളുടെ ഉപയോഗം നിർത്തുക, നിർത്തുന്നതിനോടൊപ്പം ദന്തഡോക്ടറുടെ സഹായത്താൽ പല്ല് ക്ലീൻ ചെയ്യുക .( വർഷങ്ങളായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരുടെ പല്ലിലെ കറകൾ ബ്രഷ് ചെയ്ത് നീക്കം ചെയ്യാൻ സാധാരണയായി പ്രയാസമാണ്)
✅ കൃത്യമായ ബ്രഷിങ്ങ് ടെക്നിക്കുകൾ വിദഗ്ദരുടെ ഉപദേശാനുസരണം പ്രാവർത്തികമാക്കുക.

2) പല്ലിൻ്റെയോ അനുബന്ധ ഘടകങ്ങൾ കാരണമോ തന്നെ ഉണ്ടാവുന്ന കറകൾ, അവയെ ഇൻട്രിൻസിക്ക് (അകത്ത് തന്നെ ഉള്ളത് എന്നർത്ഥത്തിൽ) സ്റ്റേയ്ൻസ് എന്നും വിളിക്കുന്നു.

- പല്ലിൻ്റെ ഘടന രൂപം കൊള്ളുന്ന സമയത്തേ നിറം നൽകുന്ന അഥവാ ക്രോമോ ജനിക്ക് ആയ പദാർത്ഥങ്ങൾ മൂലഘടകങ്ങളോടൊപ്പം കൂടി ചേർന്നാണ് ഇത്തരം സ്‌റ്റേയ്നുകൾ രൂപാന്തരപ്പെടുന്നത്, പല്ല് വായിൽ വന്നതിനു ശേഷവും ഇങ്ങനെ സംഭവിക്കാവുന്നതാണ്.

- എല്ലാ പല്ലുകളെയും ഒരുമിച്ചോ (generalized ;അതിനുദാഹരണമാണ് Tetracycline staining - ഗർഭ സമയത്ത് അമ്മ കഴിച്ചിരുന്ന ടെട്രാസൈക്ലിൻ ആൻ്റിബയോറ്റിക്ക് വഴി ജനിക്കുന്ന കുഞ്ഞിൻ്റെ പല്ലിൻ്റെ ഘടകങ്ങളെയും അതുവഴി നിറത്തെയും ബാധിക്കുന്ന എന്ന അവസ്ഥ )
കുറച്ച് പല്ലുകളിൽ മാത്രമായോ (localized) ഇത്തരം ഡിസ്കളറേഷനുകൾ കാണാറുണ്ട്.

➡ എങ്ങനെ ഇത്തരം കറകളെ നേരിടാം??

✅നോർമൽ ബ്രഷിങ്ങ് വഴി മാറാൻ ഇത്തരം കറകളെ മാറ്റുവാൻ സാധ്യമല്ല.
✅ഡോക്ടറുടെ നിർദേശിക്കുന്ന ഒരു ട്രീറ്റ്മെറ്റ് പ്ലാനിനെ പിൻതുടരുകയാണ് സാധ്യമായിട്ടുള്ളത്.
✅ചികിൽസ എത്ര പല്ലുകളിൽ ഇത് ബാധിക്കപ്പെട്ടിരുന്നു എന്നനുസരിച്ചാവാം, അതിനനുസരിച്ച് ചികിൽസാ രീതിയും വ്യത്യസ്ത മായിരിക്കും (eg: ബ്ലീച്ചിംങ്ങ്, ക്രൗൺ..etc) . അതിനാൽ വിദഗ്ധ ഉപദേശത്തിനാണ് പ്രാധാന്യം.

സ്വയം ചികിൽസയോ, മാറി മാറിയുള്ള ടൂത്ത് പേസ്റ്റ്കളുടെ ഉപയോഗമോ, യൂ ട്യൂബ് ടിപ്പുകളോ എല്ലായിടത്തും ഫലവത്താവില്ല എന്ന ബോധ്യം വളർത്തുകയും പരീക്ഷണ പാത്രമായി സ്വയം നിന്ന് കൊടുക്കില്ല എന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുകയും ചെയ്തുകൊണ്ട് രോഗാവസ്ഥകളെ നേരിടുകയാണ് എപ്പോഴും സ്വീകാര്യമായിട്ടുള്ളത് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ..

- ഡോ.ഗായത്രി.പി .എം -

Address

Above Dist. Co-operative Bank, Thottappally
Alappuzha
688563

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Telephone

04772296479

Website

Alerts

Be the first to know and let us send you an email when Dental world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dental world:

Share